Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup Final

സ​ഞ്ജു​വി​നെ പി​ന്തു​ണ​ച്ച് ബേ​സി​ൽ ജോ​സ​ഫും സു​ഹൃ​ത്തു​ക്ക​ളും

മൂ​ന്നാം ത​വ​ണ​യും ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ ഉ​യ​ർ​ത്തി​യ​പ്പോ​ൾ സ​ഞ്ജു​വി​ന്‍റെ ഉ​റ്റ സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ് ഫൈ​ന​ൽ കാ​ണാ​ൻ നേ​രി​ട്ട് അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു.

സൈ​ലം ഗ്രൂ​പ്പ് സി​ഇ​ഒ ഡോ. ​അ​ന​ന്തു​വും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ വൈ​റ​ൽ താ​ര​മാ​യ നി​ഹാ​ലു​മാ​ണ് ബേ​സി​ലി​നൊ​പ്പം മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്. ബേ​സി​ലി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണി​പ്പോ​ൾ.

"പ്രീ ​മാ​ച്ച് പ​രി​പാ​ടി​ക​ൾ' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ നി​ഹാ​ലാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദ് സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​നി​ന്ന് സ​ഞ്ജു സാ​സം​ണി​ന്‍റെ ജ​ഴ്സി തേ​ടി​പ്പി​ടി​ച്ച് വാ​ങ്ങി​ക്കു​ന്ന ബേ​സി​ലി​നെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

വീ​ഡി​യോ​യി​ൽ ബേ​സി​ലി​നെ സ​ഞ്ജു സാം​സ​ൺ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ലൈ​ക്കും ക​മ​ന്‍റും ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും ബേ​സി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് മു​മ്പും സ​ഞ്ജു​വി​നെ പി​ന്തു​ണ​ച്ച് ബേ​സി​ൽ എ​ത്തി​യി​രു​ന്നു.

Latest News

Corehub Up